വീട് വയ്ക്കുമ്പോഴും കിണര്‍ കുഴിക്കുംമ്പോഴും കണിയാരെ
വിളിച്ചു അശാസ്ത്രീയമായി സ്ഥാനം കാണുക. എവിടെ
എങ്കിലും പോകുന്നതിനു മുമ്പ് രാഹുകാലം നോക്കുക, ഇറങ്ങുമ്പോള്‍ ചില
ആള്‍ക്കാരെയോ, മറ്റു ചില പ്രത്യേക കാര്യങ്ങളോ കണ്ടാല്‍ ശകുനപ്പിഴ എന്ന് പറഞ്ഞു
യാത്ര മാറ്റി വയ്ക്കുക, വീട്ടില്‍ നിന്നും ഇറങ്ങിയ ശേഷം തിരിച്ചു കയറിയാല്‍ പിന്നെ
പോകുന്ന കാര്യം ശരിയാകില്ല എന്നും, ഒരു യാത്ര പോകുമ്പോള്‍ മുന്ന് പേര്‍ പോകരുതു
എന്നിങ്ങനെയും ഉള്ള അന്ധവിശ്വാസങ്ങള്‍, പൂച്ച വണ്ടിക്കു കുറുക്കു ചാടിയാല്‍
ശകുനപ്പിഴ, സംസാരത്തിന്നിടയ്ക്കു പല്ലി ചിലച്ചാലും, കരിനാക്ക് ഉള്ളവര്‍
എന്തെങ്കിലും പറഞ്ഞാലും അത് അതുപോലെ തന്നെ സംഭവിക്കും എന്നും, കണ്ണ് വച്ചാല്‍
കാര്യം പോക്കായി എന്നിത്യാദിയുമുള്ള അബദ്ധ ധാരണകള്‍, പ്രശ്നം വയ്ക്കുക, ജാതകം എഴുതുക,
കല്യാണത്തിനു ജാതകചേര്ച്ച നോക്കുക, മുഹൂര്‍ത്തം നോക്കുക......ഇങ്ങനെയൊക്കെ ഉള്ള സംഗതികള്‍ നമ്മള്‍ എത്ര
തള്ളി പറഞ്ഞാലും നമ്മുടെ ജീവിതത്തിലും ഇടയ്ക്ക് കയറി വന്നു വിശ്വസിപ്പിക്കാന്‍
ശ്രമിപ്പിക്കുന്ന കാര്യങ്ങള്‍ ആണ്.
വാസ്തുവിദ്യയുടെ പേരില്‍ നടത്തുന്ന തട്ടിപ്പില്‍ നമ്മള്‍
പലപ്പോഴും അകപ്പെടുന്നു. കതകും ജനാലകളും വയ്ക്കുമ്പോള്‍ വെളിച്ചം ഉള്ളില്‍
കടക്കതക്ക വിധവും, കാറ്റ് ഒരു ദിശയില്‍ നിന്നും മറ്റു ദിശയിലേക്ക് പോകുവാന്‍
വഴിയൊരുക്കണമെന്നതിലും കവിഞ്ഞു വേറെ ഒരു വാസ്തുശാസ്ത്രവും ഇല്ല. വീട് വയ്ക്കുമ്പോള്‍ അശാസ്ത്രീയമായി ആശാരിയെ വിളിച്ചു സ്ഥാനം
കാണുന്നവര്‍ നസരേത്തിലെ വലിയ ആശാരിയുടെ മകനെ പലപ്പോഴും മറന്നുപോകുന്നു. സങ്കീര്‍ത്തനം:91
പറയുംപോലെ അത്യുന്നതന്റെ മറവില്‍ വസിക്കുകയും സര്‍വ ശക്തന്ടെ നിഴലില്‍ കീഴില്‍
പാര്‍ക്കുകയും ചെയ്യുന്നവര്‍ ആണ് ഈ വിധ തെറ്റി ധാരണകള്‍ വിശ്വസിക്കുകയും
പരത്തുകയും ചെയ്യുന്നത്.
ആവര്ത്തന പുസ്തകങ്ങള്‍ 18:10-11 വരെ ഒന്ന്
ശ്രദ്ധിക്കുക: “തന്ടെ മകനെയോ മകളെയോ
അഗ്നിപ്രവേശം ചെയ്യിക്കുന്നവന്‍, പ്രശ്നക്കാരന്‍, മുഹൂര്തക്കാരന്‍, ആഭിചാരകാന്‍,
ക്ഷുദ്രക്കാരന്‍, മന്ത്രവാദി, വെളിച്ചപ്പാടന്‍, ലക്ഷണം പറയുന്നവന്‍, അജ്നകാരന്‍,
എന്നിങ്ങനെ ഉള്ളവരെ നിങ്ങളുടെ ഇടയില്‍ കാണരുത്.”
ഇങ്ങനെ ഉള്ളവര്‍ യഹോവയ്ക്കു വെറുപ്പാകുന്നു.
Chapter 18: Verse 10-11 There
shall not be found among you any one that makes his son or his daughter to pass
through the fire, or that uses divination, or an observer of times, or an
enchanter, or a witch. Or a charmer, or a consulter with familiar spirits, or a
wizard, or a necromancer.