ഇന്ന് ക്രിസ്റ്റൊസ്റ്റം തിരുമേനിയുടെ ചെയ്തികള്‍ക്ക് എതിരെ
എഴുത്തുകളും ലേഖങ്ങളും കൊടി കുത്തി വാഴുന്ന കാലം. അത്
പറഞ്ഞത് ശരിയായില്ല, അവിടെ പോയത് ശരിയായില്ല, അവരെ കണ്ടത് മോശമായിപ്പോയി, എന്നിത്യാദി അങ്ങനെ
അങ്ങനെ..... ഒരു മനുഷ്യന് എതിരെ ഇങ്ങനെയെങ്ങില്‍
സാക്ഷാല്‍ മനുഷ്യ പുത്രനായ് ക്രിസ്തു ഒന്നുകൂടി അവതരിച്ച്ചെന്കില്‍ എന്താവും
ഇപ്പോള്‍ സ്ഥിതി? എന്റെ കാഴ്ചപ്പാടില്‍ യേശു
പോപ്പിനെയോ തിരുമേനി മുഖ്യന്‍ മാരെയോ ആവില്ല ആദ്യം കാണാന്‍ പോകുക. സഹോദരന്മാര്‍
അല്ലാത്തവരുടെയോ, വിശപ്പുള്ളവന്റെയോ, ചുങ്കക്കരുടെയോ,
ശത്രുവിന്റെയോ ഒക്കെ ഇടയില്‍ ആകും(Ref Mathew 5:44-48). എങ്കില്‍ ആദ്യം ക്രിസ്തുവിനെ സഭയില്‍ നിന്നും പുറത്താക്കണം, പിന്നെ ക്രിസ്റ്റൊസ്റ്റം തിരുമേനിയെ...
ക്രിസ്റ്റൊസ്റ്റം തിരുമേനിയെപ്പറ്റി ഉള്ള ഏറ്റവും വല്യ
ആക്ഷേപം അന്യ സമുദായക്കാരുടെ ഇടയില്‍ പോകുന്നു എന്നതാണ് 1.Cori: 5-9-10
അപ്പോസ്തോലന്‍ ഇങ്ങിനെ പറയുന്നു, ലോകത്തില്‍ ഉള്ള പലവിധ ആള്‍ക്കാരോട്
സംസര്‍ഗം ഇല്ലാതെ ജീവിക്കണമെങ്ങില്‍ നിങ്ങള്‍ ഈ ലോകം തന്നെ വിട്ടു പോകേണ്ടി വരും,
എന്നാല്‍ നിന്റെ സഹോദരന്‍ നല്ലവന്‍ അല്ല എങ്കില്‍ അവനോടു കൂടെ
ഭക്ഷണം കഴിക്ക പോലും അരുതെന്നും അവിടെ പറയുന്നു. സ്വജാതി,
സ്വവര്‍ഗ, സ്വബന്ധു പ്രീണനത്തില്‍ വിദഗ്തര്‍
ആയവര്‍ വസിക്കുന്ന ഈ ഭൂമിയില്‍ അപ്പോസ്തോലന്റെ വാക്കുകള്‍ക്കു എന്ത് പ്രസക്തി.
മറ്റു സമുദായ ചടങ്ങുകള്‍ക്ക് തിരുമേനി പോകുന്നു എന്നുള്ളത്
ഒരു വാസ്തവം തന്നെയാണ്,
എന്ന് വച്ച് അവരുടെ ബിംബങ്ങളെയോ, ദൈവങ്ങളെ
ആരാധിക്കുകയോ, ആരാധിക്കാന്‍ പഠിപ്പിക്കുകയോ തിരുമേനി
ചെയ്യുന്നതായി കാണുന്നില്ല മറിച്ചു, താന്‍ ചെല്ലുന്ന
സ്ഥലങ്ങളില്‍ ഒക്കെ തന്നെ ക്രിസ്തുവിനെ അവര്‍ക്ക് കാണിച്ചു കൊടുക്കാനാണ് അദ്ദേഹം
ശ്രമിച്ചിട്ടുള്ളത്. ക്രിസ്തു ഒരു സഭയും
സ്ഥാപിച്ചിട്ടില്ല, മറിച്ചു, നന്മയും,
കരുണയും ദൈവഹിതപ്രകാരം ഉള്ള ഒരു ജീവിതം തന്നോടൊപ്പം വസിക്കുന്ന ജനതയ്ക്ക്
കാണിച്ചു കൊടുക്കുകയാണ് ചെയ്തത്. Christianity എന്ന്
പറയുന്നത് ഒരു മതമല്ല, മറിച്ചു ഒരു way of life
ആണ്. മറ്റു സമൂഹത്തെ ഉള്‍ക്കൊള്ലാതിരിക്കുകയും,
തന്റെ സമൂഹത്തിനു വേണ്ടി ജീവന്‍ കൊടുക്കുകയും അല്ല ആ സംസ്കാരം.
ശത്രുവിനെപ്പോലും സ്നേഹിക്കുകയും തങ്ങളെ ഉപദ്രവിക്കുനവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയും
ചെയ്യാന്‍ പഠിപ്പിച്ച ക്രിസ്തുവിനെ പ്പോലെ ജീവിക്കാന്‍ സാധിക്കുക, അങ്ങിനെ ജീവിക്കാന്‍ പഠിപ്പിക്കുക എന്നതാണ് ആ ജീവിത പാത.
വാല്‍കഷണം: ഇനി വിധിക്കുന്നവരായ നല്ല സഹോദര്മാരെ, നിങ്ങള്‍ക്കായി,
Ref. Mathew 7:1-5. കപട ഭക്തിക്കാരാ
ആദ്യം സ്വന്ത കണ്ണിലെ കോല്‍ എടുത്തു കളഞ്ഞാല്‍ സഹോദരന്റെ കണ്ണിലെ കരട് വെടിപ്പായി
കാണും.
